Thursday, May 2, 2024
spot_img

മാവോയിസ്റ്റുകളെ വെള്ളപൂശി യെച്ചൂരിയും: യു എ പിഎ ചുമത്തിയത് തെറ്റായ നടപടി

തിരുവനന്തപുരം: കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധത്തിന് അറസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകർരെ വെള്ളപൂശി സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യു എ പി എ ചുമത്തിയ നടപടി തെറ്റാണെന്ന് യെച്ചൂരി പറഞ്ഞു.

വിദ്യാർഥികൾക്കെതിരെ യു എ പി എ ചുമത്തിയതിനെ അംഗീകരിക്കാനാവില്ല. ജനാധിപത്യ വിരുദ്ധമായ കരിനിയമമാണ് യുഎപിഎ. ഈ നിയമം പിൻവലിക്കണമെന്നാണ് സിപിഎം നിലപാടെന്നും യെച്ചൂരി പറഞ്ഞു.

സി പി എം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെതിരെ സി പി ഐ, സി പി എം നേതാക്കൾ രംഗത്തെത്തിയിരുന്നു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വിശദീകരണം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിക്കു നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles