Thursday, May 16, 2024
spot_img

ജനങ്ങൾക്ക് മികച്ച അവസരമൊരുക്കി യോഗി, ഒരുങ്ങുന്നത് 1406 കോടിയുടെ പദ്ധതികള്‍ | Yogi Adityanath

ജനങ്ങൾക്ക് മികച്ച അവസരമൊരുക്കി യോഗി, ഒരുങ്ങുന്നത് 1406 കോടിയുടെ പദ്ധതികള്‍

 

ദേശീയ അന്തർദേശീയ നിക്ഷേപകർക്ക് കരുത്തും ആത്മവിശ്വാസവും പകർന്ന് യുപി സർക്കാർ മൂന്നാമത് നിക്ഷേപ സമ്മിറ്റിനും തറക്കലിടൽ ചടങ്ങിനും തുടക്കം കുറിച്ചു. ലഖ്‌നൗവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

യുപിയില്‍ അഞ്ചു ലക്ഷം പേര്‍ക്ക് നേരിട്ടും 20 ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാന്‍ ഉതകുന്ന 80,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് തുടക്കമായി. ഇതുമായി ബന്ധപ്പെട്ട 1406 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു.

ഡേറ്റാ സെന്ററുകള്‍, ഐടി മേഖലയും ഇലക്‌ട്രോണിക്‌സ്, ഉല്പ്പാദന മേഖലകളും വികസിപ്പിക്കുക, സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ പരിപോഷിപ്പിക്കുക, കൃഷിയും അനുബന്ധ കാര്യങ്ങളും, ഔഷധം, വിനോദസഞ്ചാരം, പ്രതിരോധവും എയ്‌റോസ്‌പേസും, കൈത്തറിയും തുണിത്തരങ്ങളും തുടങ്ങി വിവിധ മേഖലകളിലുള്ള പദ്ധതികള്‍ക്കാണു തുടക്കം കുറിച്ചത്. വ്യവസായ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ സന്നിഹിതരായി. യുപിയിലെ വിവിധ പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ സന്നദ്ധരായ നിക്ഷേപകര്‍ക്ക് മോദി നന്ദി പറഞ്ഞു. കാശിയുടെ പ്രതിനിധി എന്ന നിലയില്‍, കാശി സന്ദര്‍ശിക്കാന്‍ അദ്ദേഹം വ്യവസായികേളാട് അഭ്യര്‍ഥിച്ചു.

Related Articles

Latest Articles