Tuesday, May 21, 2024
spot_img

ഗ്യാൻവാപി ക്ഷേത്രത്തിൽ ദർശനം നടത്തി യോഗി ആദിത്യനാഥ്; കോടതി അനുമതി ലഭിച്ചതിന് ശേഷമുള്ള ആദ്യ സന്ദർശനം

വാരാണാസി: ഗ്യാൻവാപി ക്ഷേത്രത്തിൽ പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോടതി അനുമതി ലഭിച്ചതിന് ശേഷമുള്ള ആദ്യ സന്ദർശനമാണ് ഇത്. കഴിഞ്ഞ ദിവസമായിരുന്നു യോ​ഗി ഗ്യാൻവാപിയിൽ ദർശനം നടത്തിയത്. ഗ്യാൻവാപിയിൽ ദർശനം നടത്തിയതിന് ശേഷം അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.

ഈ മാസം ആദ്യമാണ് കോടതി വിധി പ്രകാരം ജ്ഞാൻവാപി ക്ഷേത്രത്തിൽ പൂജകൾ നടത്താനുള്ള അനുമതി ലഭിച്ചത്. ഇതിന് പിന്നാലെ വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. താൽഗൃഹ എന്ന പേരിലാണ് ഈ നിലവറ ഇപ്പോൾ അറിയപ്പെടുന്നത്. കാശിയിൽ ദർശനം നടത്താൻ എത്തുന്ന വിദേശികളും ജ്ഞാൻ വാപിയിൽ എത്തുന്നുണ്ട്. വാരാണസിയിലെ രാംനഗറിൽ സ്ഥിതി ചെയ്യുന്ന വ്യവസായ മേഖലയിലെ വ്യാപാരി സംഘടന 1.25 കിലോഗ്രാം വെള്ളി സിംഹാസനമാണ് ജ്ഞാൻവാപി മഹാദേവന് സമർപ്പിച്ചത്.

Related Articles

Latest Articles