Thursday, May 16, 2024
spot_img

ശ്രീരാമന് ഡിജിറ്റൽ മ്യൂസിയവുമായി യോഗി സർക്കാർ; അയോധ്യയിൽ 446 കോടിയുടെ പദ്ധതി ഒരുങ്ങുന്നു

ലക്‌നോ: അയോധ്യയിൽ ശ്രീരാമന് മ്യൂസിയം നിർമിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ. ശ്രീരാമ ചരിതം അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ മ്യൂസിയം നിർമിക്കാൻ ഉത്തർപ്രദേശ് മന്ത്രിസഭ അനുമതി നൽകി. അയോധ്യയിലെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുന്നതിനു വേണ്ടിയാണ് മ്യൂസിയം നിർമിക്കുന്നത്. ഉത്തർപ്രദേശ് ടൂറിസം മന്ത്രി ശ്രീകാന്ത് ശർമയാണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതിയുടെ ഭാഗമായി രാമ ചരിതവുമായി ബന്ധപ്പെട്ട മ്യൂസിയം, ഭക്ഷണശാല, ശ്രീരാമൻറെ കൂറ്റൻ പ്രതിമ എന്നിവയാണ് നിർമ്മിക്കുക. 446.46 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അനുമതി നൽകി. അയോധ്യയിലെ മീർപുരിലാണ് മ്യൂസിയം ഉയരുന്നത്. ഇതിനായി മീർപുരിൽ 61.3807 ഹെക്ടർ സ്ഥലം സർക്കാർ ഏറ്റെടുത്തതായും മന്ത്രി അറിയിച്ചു.

Related Articles

Latest Articles