Friday, May 3, 2024
spot_img

എസ്‌ഐയുടെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ:എസ്ഐയുടെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) ആണ് മരിച്ചത്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സുരേഷ് കുമാറിന്റെ ചേപ്പാടുള്ള കുടുംബവീടിനോട് ചേർന്നുള്ള ഷെഡിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

എസ്ഐയുടെ മകളുടെ സഹപാഠിയായിരുന്നു സൂരജ്. കഴിഞ്ഞ ദിവസം രാത്രി സൂരജ് ഇവിടെയെത്തുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. തർക്കത്തിനുശേഷം വീട്ടുകാർ സൂരജിനെ തിരിച്ചയച്ചു. സംഭവസമയം എസ്ഐ വീട്ടിൽ ഉണ്ടായിരുന്നില്ല. സൂരജിന്റെ ബൈക്ക് വീടിനു സമീപത്തുനിന്ന് കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Related Articles

Latest Articles