Friday, October 30, 2026

പാറശ്ശാലയിൽ യുവതിക്ക് ഭർതൃപിതാവിന്റെ ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: പാറശ്ശാലയിൽ യുവതിക്ക് ഭർതൃപിതാവിന്റെ ക്രൂരമർദ്ദനം. കഴിഞ്ഞ ദിവസമാണ്
പരശുവയ്ക്കൽ സ്വദേശി സ്റ്റീഫൻ്റെ ഭാര്യ പ്രേമലതയെ ഭർതൃപിതാവ് രാമചന്ദ്രൻ ക്രൂരമായി മർദ്ദിച്ചത്.
സംഭവത്തിൽ പ്രേമലത പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ പാറശാല പോലീസിന് പരാതി നൽകി.

രാമചന്ദ്രൻ സ്ഥിരമായി മർദ്ദിക്കാറുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. പ്രേമലതയെ മർദ്ദിക്കുന്നത് കണ്ട മകൻ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. സ്റ്റീഫൻ കൊല്ലത്ത് കെട്ടിട നിർമ്മാണ തൊഴിലാളിയായതിനാൽ മാസത്തിൽ ഒരിക്കലാണ് പാറശാലയിലെ വീട്ടിൽ എത്തുന്നത്. സ്റ്റീഫനും പിതാവും ചേർന്ന് വെച്ച വീടാണ് പാറശാലയിലുള്ളത്. അത് രാമചന്ദ്രൻ്റെ വീടാണെന്നും വീട്ടിൽ നിന്ന് ഇറങ്ങണം എന്നും പറഞ്ഞായിരുന്നു മർദ്ദനം.

Related Articles

Latest Articles