Thursday, May 16, 2024
spot_img

ഹിന്ദു യൂത്ത് കോൺക്ലേവ് ; ആരു കൈയേറിയാലും ഭഗവാന്റെ വസ്തു തിരിച്ചുപിടിച്ചിരിക്കുമെന്ന് അഡ്വ കൃഷ്ണരാജ്; ലൗ ജിഹാദ് എന്നാൽ സൈലൻ്റ് വാർ ആണെന്ന് കാസ പ്രതിനിധി കെവിൻ പീറ്റർ

 

തിരുവനന്തപുരം: ഹിന്ദു കോൺക്ലേവിന്റെ രണ്ടാം ദിനമായ ഇന്ന് രാജ്യം നേരിടുന്ന ആഭ്യന്തര ഭീഷണികൾ എന്ന വിഷയമാണ് ചർച്ചയായത്. ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, ഹലാൽ ഇക്കോണമി തുടങ്ങിയ വിഷയങ്ങളിൽ അഡ്വ.കൃഷ്ണരാജ് കാസ പ്രതിനിധി കെവിൻ പീറ്റർ തുടങ്ങിയവർ സംസാരിച്ചു. തത്വമയി സീനിയർ സബ് എഡിറ്റർ രാജേഷ് നാഥൻ ആണ് ഹോസ്റ്റ് ചെയ്യുന്നത്. കേരളത്തിൽ എക്കർ കണക്കിന് ഭൂമികൾ ലാൻഡ് ജിഹാദികൾ കൈയ്യടക്കി എന്നും ക്ഷേത്രഭൂമി കൈയേറിയവരിൽ എല്ലാ മതവിഭാഗക്കാരുമുണ്ട്‌..ആരു കൈയേറിയാലും ഭഗവാന്റെ വസ്തു തിരിച്ചുപിടിച്ചിരിക്കുമെന്നും പാർലമെൻ്റിലും രാജ്യസഭയിലും ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നു. ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞത് ഹിന്ദു സംഘടനയല്ല “കോടതി” ആണെന്നും അഡ്വ കൃഷ്ണരാജ് പറഞ്ഞു. മുസ്ലിങ്ങൾക്ക് പ്രശ്നം വന്നാൽ പള്ളിയുണ്ട് .ക്രിസ്ത്യാനികൾക്ക് ഇടവകകളുണ്ട് ഹിന്ദുവിന് പോലീസ് സ്റ്റേഷൻ അല്ലാതെ എവിടുണ്ട് ഇടം എന്ന് അദ്ദേഹം ചോദിച്ചു.

അതുപോലെ ലൗ ജിഹാദ് എന്നാൽ സൈലൻ്റ് വാർ ആണെന്നും ഗ്ലോബൽ അജണ്ടയാണെന്നും ഹിന്ദു പെൺകുട്ടികളെ ലൗ ജിഹാദിൽ പെടുത്തുന്നത് മുസ്ലിം പെൺ ചിലന്തികൾ ആണെന്നും സതി ഒരു അനാചാരമല്ല, ചരിത്രത്തിൻ്റെ യാഥാർത്ഥ്യം തിരിച്ചറിയാത്തവരാണ് സതിയെ ദുരാചാരമായി ചിത്രീകരിച്ചതെന്നും കേന്ദ്ര സർക്കാരിൻ്റെ ഓൺലൈൻ അപ്ലോഡ് ചെയ്യാൻ നിയമം വന്നതോടെ ഹിന്ദു സംഘടനകളും ക്രിസ്ത്യൻ സംഘടനകളും ഇടപ്പെട്ട് ലൗ ജിഹാദിൽ പെടുന്ന പെൺകുട്ടികളെ രക്ഷപ്പെടുത്തിയെന്നും കെവിൻ പറഞ്ഞു.

https://youtu.be/uOwmth5d8lo

കമ്മ്യൂണിസ്റ്റ് ചതിയുടെ ചരിത്രവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഇന്ന് രാവിലെ കോൺക്ലേവിലെത്തി. രഞ്ജിത്ത് ജി കാഞ്ഞിരത്തിലാണ് മോഡറേറ്റർ . തുടർന്ന് രാജ്യം നേരിടുന്ന ആഭ്യന്തര വെല്ലുവിളികൾക്ക് പിന്നിലെ ശക്തികൾ എന്ന വിഷയത്തിൽ പ്രമുഖ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഷെഫാലി വൈദ്യ സംസാരിച്ചു. അർജുൻ മാധവായിരുന്നു മോഡറേറ്റർ. പിന്നീട് ദൈവത്തിന്റെ സ്വന്തം നാട് എന്ന പദവിയിൽ നിന്നും തീവ്രവാദത്തിന്റെ സ്വർഗ്ഗം എന്ന നിലയിലേക്ക് മാറുന്ന കേരളത്തെക്കുറിച്ച് എഴുത്തുകാരനായ ആർ വി എസ് മണി സംസാരിച്ചു. മാധ്യമപ്രവർത്തകൻ സുരേഷ് കൊച്ചാട്ടിൽ ആയിരുന്നു മോഡറേറ്റർ.

അതേസമയം വൈകുന്നേരത്തെ സമ്മേളനം മുൻ എം എൽ എ, പി സി ജോർജ്ജ് ഉദ്ഘാടനം ചെയ്യും ബിജെപി സംസ്ഥാന വക്താവ് ശ്രീ സന്ദീപ് വാചസ്പതി, വടയാർ സുനിൽ, അഡ്വ കൃഷ്ണരാജ് തുടങ്ങിയവർ സംസാരിക്കും.

Related Articles

Latest Articles