Sunday, October 4, 2026

നഗരമധ്യത്തിൽ വച്ച് അസഭ്യം പറഞ്ഞു; ചോദ്യം ചെയ്ത യുവതികൾക്ക് നേരെ കൈയ്യേറ്റ ശ്രമം; തൃശ്ശൂരിൽ മൂന്ന് യുവാക്കൾ പിടിയിൽ

തൃശ്ശൂർ: സ്ത്രീകൾക്ക് നേരെ നഗരമധ്യത്തിൽ വച്ച് അസഭ്യം പറഞ്ഞ മൂന്ന് യുവാക്കൾ പിടിയിലായി. തൃശ്ശൂർ സ്വരാജ് റൌണ്ടിൽ വച്ചായിരുന്നു സംഭവം. ഇന്ന് വൈകുന്നേരം സ്വരാജ് റൌണ്ടിൽ വാഹനം കാത്തു നിൽക്കുകയായിരുന്ന വനിതാ അഭിഭാഷകയേയും ഒപ്പമുണ്ടായിരുന്ന യുവതിയേയും യുവാക്കൾ അസഭ്യം പറഞ്ഞെന്നാണ് പരാതി.

സംഭവത്തെ യുവതികൾ ചോദ്യം ചെയ്തപ്പോൾ ഇവർക്ക് നേരെ യുവാക്കൾ കൈയ്യേറ്റ ശ്രമം നടത്തിയതായും പരാതിയുണ്ട്. ഇതിൽ അഭിഭാഷക പരാതി നൽകിയത് അനുസരിച്ച് തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. യുവാക്കൾ നിലവിൽ സ്റ്റേഷനിലാണുള്ളത്. അഭിഭാഷകയുടെ പരാതി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Related Articles

Latest Articles