Wednesday, May 8, 2024
spot_img

പ്രതിഷേധാഗ്നിയിൽ യുവമോര്‍ച്ച‍; വാളയാര്‍ മോഡലില്‍ വണ്ടിപ്പെരിയാറും അട്ടിമറിക്കാന്‍ നീക്കമെന്ന് പ്രഫുല്‍കൃഷ്ണന്‍

വണ്ടിപ്പെരിയാര്‍: വാളയാര്‍ക്കേസ് അട്ടിമറിച്ചത് പോലെ വണ്ടിപ്പെരിയാറും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍. വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്‌ഐ നേതാവായ പ്രതിയെ ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ സ്ഥലം എംഎല്‍എ രക്ഷിക്കാന്‍ നോക്കിയെന്ന പ്രദേശവാസികളുടെ ആരോപണം ഗുരുതരമാണ് എന്നും ഒരൊറ്റ സംസ്ഥാന മന്ത്രി പോലും സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടില്ല എന്നത് ലജ്ജാകരമാണ് എന്നും പ്രഫുല്‍കൃഷ്ണന്‍ ആരോപിച്ചു

ഇന്ന് സംസ്ഥാന വ്യാപകമായി യുവമോര്‍ച്ച പ്രതിഷേധാഗ്‌നി തെളിയിക്കുമെന്നു പ്രഫുല്‍കൃഷ്ണന്‍ അറിയിച്ചു . വരും ദിവസങ്ങളില്‍ വണ്ടിപ്പെരിയാറിലെ ദാരുണ സംഭവത്തില്‍പ്പോലും മൗനം പാലിച്ച സാംസ്‌കാരിക നായകരുടെ വീടുകള്‍ക്ക് മുന്നിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിനൊപ്പമാണ് പ്രഫുലും സംഘവും കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്.

വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കൊലപാതകം സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. പിഞ്ചു കുഞ്ഞിനോട് പോലും ലൈംഗിക അതിക്രമം കാണിച്ച നരാധമനും ഡിവൈഎഫ്‌ഐ നേതാവാണ് എന്നത് ആ പ്രസ്ഥാനം ഇന്നെത്തി നില്‍ക്കുന്ന ക്രിമിനല്‍വത്കരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു. ഈയിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്കവാറും എല്ലാ അസാന്മാര്‍ഗിക ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും പ്രതികളായവരുടെ കൊടിയുടെ നിറം ചുവപ്പു തന്നെയാണ്.

നിറം ചുവപ്പായാല്‍ പ്രതികരണ ശേഷി നഷ്ടപ്പെടുന്ന സാംസ്‌കാരിക നായകന്മാരുള്ള നാടാണിത്. സെലക്ടീവ് പ്രതികരണം നടത്തുന്ന സാംസ്‌ക്കാരിക നായകരുടെ മൂഖംമൂടികള്‍ വലിച്ചു കീറപ്പെടണം. നട്ടെല്ലും നാവും ഇടത് പക്ഷത്തിന് പണയം വെച്ച സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണ്. വണ്ടിപ്പെരിയാറിലെ പ്രതിയായ നേതാവിനെ തള്ളിപ്പറയാന്‍ പോലും ഡിവൈഎഫ്‌ഐ ഇതുവരെയും തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles