ദില്ലി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ഉഭയകക്ഷി പ്രശ്‌നമാണ് ജമ്മു കശ്മീരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള കൂടിക്കാഴ്ചയിൽ സാംബിയൻ പ്രസിഡന്‍റ് എഡ്ഗാർ ചഗ്വ ലുങ്കു പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള നിലവിലെ സംഘർഷങ്ങളോട് പ്രതികരിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യമാണ് സാംബിയ. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനിടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി സാംബിയന്‍ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തി.
സാംബിയൻ സേനയെ ഇന്ത്യ പരിശീലിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സായുധ സേനയുടെ ശേഷി വർധിപ്പിക്കുന്നതിനായി ഇന്ത്യൻ സൈനിക, വ്യോമസേന പരിശീലന സംഘം സാംബിയയിൽ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദക്ഷിണാഫ്രിക്കൻ രാജ്യത്തിന് 100 സോളാർ ഇറിഗേഷൻ പമ്പുകളും, 1000 ടൺ അരിയും, 100 ടൺ പാൽപ്പൊടിയും ഇന്ത്യ നൽകും.
സാംബിയയുടെ സാമൂഹിക സാമ്പത്തിക വിസനത്തിൽ ഇന്ത്യ സുപ്രധാനവും തന്ത്രപ്രധാനവുമായ പങ്കാളിയാണെന്ന് ലുങ്കു പറഞ്ഞു. രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന് ഗാർഡർ ഓഫ് ഓണർ നൽകി. രാജ് ഘട്ടിൽ ലുങ്കു മഹാത്മഗാന്ധിയ്ക്ക് ആദരാജ്ഞലി അർപ്പിച്ചു.
പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് സാംബിയ സന്ദർശിച്ചിരുന്നു. ഇന്ത്യ രാജ്യത്ത് നിന്നും സാംബിയയിലേക്ക് ചെമ്പ് ഇറക്കുമതി ചെയ്യുന്നുണ്ട്്

