Monday, September 28, 2026

നടൻ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി; വീഡിയോ കാണാം

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ സൈനുദ്ദീന്റെ മകൻ സിനില്‍ സൈനുദ്ദീൻ വിവാഹിതനായി. ഹുസൈനയാണ് വധു.വിവാഹ ചിത്രങ്ങള്‍ സിനില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

മിമിക്രി താരമായി മികവ് കാട്ടിയ നടനാണ് സിനില്‍ സൈനുദ്ദീനും. റ്റു ലെറ്റ് അമ്പാടി ടാക്കീസ് എന്ന ചിത്രത്തിലൂടെയാണ് സിനില്‍ അഭിനയരംഗത്തെത്തുന്നത്. ഷെയ്ന്‍ നിഗം നായകനായെത്തിയ പറവ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടിക്കൊടുത്തു. ജയസൂര്യ നായകനായ ചിത്രം ‘വെള്ളം’ അടക്കമുള്ളവയില്‍ സിനില്‍ സൈനുദ്ദീൻ അഭിനയിച്ചിട്ടുണ്ട്.

കോണ്ടസ,ജോസഫ്,ഹാപ്പി സര്‍ദാര്‍ തുടങ്ങിയവയാണ് സിനില്‍ അഭിനയിച്ച ചിത്രങ്ങള്‍. സിനില്‍ സൈനുദ്ദീൻ വിവാഹ ഫോട്ടോകള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ‘എതിരെ’ എന്ന ചിത്രമാണ് സിനില്‍ സൈനുദ്ദീൻ അഭിനയിക്കുന്നതായി ഏറ്റവും ഒടുവില്‍ അറിയിച്ചത്.

Related Articles

Latest Articles