Tuesday, October 13, 2026

അജ്മാനിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു

കൊറോണ വൈറസ് ബാധിച്ച് കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു. പേരാവൂര്‍ കോളയാട് സ്വദേശി പടിഞ്ഞേറയില്‍ ഹാരിസ് (36) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇന്നലെയാണ് ഹാരിസിന് രോഗം സ്ഥിരീകരിച്ചത്.

തലാല്‍ ഗ്രൂപ്പ് പിആര്‍ഒ ആയ ഹാരിസിനെ കടുത്ത പനിയെ തുടര്‍ന്ന് നാല് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ പരിശോധിക്കുകയും ഇന്നലെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

Related Articles

Latest Articles