Friday, October 23, 2026

ആഘോഷങ്ങളില്ലാതെ നടന്‍ മണികണ്ഠൻ ആചാരിയ്ക്ക് ഇന്ന് വിവാഹം

കൊച്ചി : ഇന്ന് നടന്‍ മണികണ്ഠൻ ആചാരിയ്ക്ക് വിവാഹം.ലോക്ക്‌ഡൗൺ കാലത്ത് ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെയാണ് വിവാഹം നടക്കുക. മരട് സ്വദേശിയായ അഞ്ജലിയാണ് വധു. ആറു മാസം മുൻപ് വിവാഹം തീരുമാനിച്ചിരിക്കെയാണ് ലോകമൊട്ടാകെ കൊറോണ വൈറസ് വ്യാപിക്കുന്നതും രാജ്യത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതും. തീരുമാനിച്ച വിവാഹം മാറ്റേണ്ടെന്നു കരുതി ലളിതമായ ചടങ്ങുകളോടെ ഇന്ന് വിവാഹം നടത്തുന്നതെന്ന് മണികണ്ഠൻ പറഞ്ഞു.

തൃപ്പണിത്തുറ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. വിവാഹാഘോഷങ്ങൾക്കായി മാറ്റി വച്ചിരിക്കുന്ന തുകയിൽ നിന്നും ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് മണികണ്ഠന്റെയും അഞ്ജലിയുടെയും തീരുമാനം. വിവാഹ കാര്യം ഫേസ്ബുക്ക് വീഡിയോയിലാണ് താരം അറിയിച്ചത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് മണികണ്ഠന്‍ ആചാരി. പിന്നീട് സഹനടനായുളള വേഷങ്ങളിലൂടെയാണ് പല സിനിമയിലും തിളങ്ങി. കഴിഞ്ഞ വര്‍ഷം രജനീകാന്ത് ചിത്രം പേട്ടയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. വിജയ് സേതുപതിയുടെ പുതിയ സിനിമയിലും നടന്‍ അഭിനയിച്ചിരുന്നു.

Related Articles

Latest Articles