തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10 പേര്ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. കൊല്ലത്ത് 6 പേര്, തിരുവനന്തപുരം, കാസര്ഗോഡ് എന്നിവിടങ്ങളില് രണ്ട് പേര്ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
കൊല്ലത്തെ ആറുപേരില് അഞ്ചുപേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം പകര്ന്നത്. ഒരാള് ആന്ധ്രാപ്രദേശില് നിന്നും എത്തി. തിരുവനന്തപുരത്ത് ഒരാള് തമിഴ്നാട്ടില് നിന്ന് എത്തിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് മൂന്ന് പേര് ആരോഗ്യപ്രവര്ത്തകനാണ്. ഒരു മാധ്യമ പ്രവര്ത്തകനും കോവിഡ്-19 സ്ഥിരീകരിച്ചു.കൂടാതെ ഇന്ന് 10 പേര്ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.

