ദില്ലി: ജെഇഇ മെയിൻ പരീക്ഷകൾക്ക് ഇന്ന് തുടക്കം. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ, മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കൽ പ്രവേശന പരീക്ഷയും (നീറ്റ്) ഏപ്രിൽ ആദ്യവാരം നടത്താനിരുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയും നേരത്തെ മാറ്റി വയ്ക്കുകയായിരുന്നു. ഇതാണ് ഇന്ന് നടക്കുന്നത്.
നീറ്റ് പരിക്ഷ ഈ മാസം 13 ന് നടക്കും. അഡ്മിറ്റ് കാർഡുകൾ അടക്കം എല്ലാം വിതരണം ചെയ്തിട്ടുണ്ടെന്നും ആശങ്കയൊന്നും ആർക്കും വേണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.

