Thursday, October 29, 2026

ഇന്ന് മുതൽ മാസ്ക്കില്ലാതെ പുറത്തിറങ്ങരുതേ…

തിരുവനന്തപുരം: സംസ്​ഥാനത്ത് ഇന്ന് മുതല്‍ പൊതുസ്​ഥലങ്ങളിലും ജോലിസ്​ഥലങ്ങളിലും മാസ്​ക് നിര്‍ബന്ധമാക്കി. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം പെറ്റിക്കേസ്​ ചാര്‍ജ്​ ചെയ്യും.

വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുള്ള മാസ്‌ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു.

Related Articles

Latest Articles