ഇസ്രായേലിലെ പുരാവസ്തു വകുപ്പ് നടത്തിയെ തെരച്ചിലിലാണ് പഴക്കമുള്ള നാണയത്തുട്ടുകള്‍ കണ്ടെത്തിയത്. 424 നാണയത്തുട്ടുകള്‍ ഇതില്‍ ഉണ്ടായിരുന്നു. മറ്റൊരാവശ്യത്തിനായി നടത്തിയ തിരച്ചിലിനിടയിലാണ് തിളങ്ങുന്ന എന്തോ ഒന്ന് ശ്രദ്ധയിൽ പെട്ടത്.
പിന്നീട് അതെന്താണെന്നറിയാൻ തിരഞ്ഞപ്പോഴാണ് ചുറ്റുപാട് നിന്നും ഇത്രയും നാണയങ്ങൾ കണ്ടെത്താനായതെന്നും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.