Sunday, January 4, 2026

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ വേട്ട; 1.21 കോടിയുടെ സ്വർണ്ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. യാത്രക്കാരായി എത്തിയ നാല് പേരിൽ നിന്നാണ് സ്വർണം പിടിച്ചത്. നാല് പേരിൽ നിന്നായി 2513 ഗ്രാം സ്വര്‍ണം പിടിച്ചിട്ടുണ്ട്. 1.21 കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസങ്ങളിലായി ചര്‍ട്ടേഡ് വിമാനങ്ങൾ വഴിയുള്ള സ്വർണക്കടത്ത് പിടികൂടിയിരുന്നു. റാസൽഖൈമയിൽ നിന്നെത്തിയ ചാർട്ടേർഡ് വിമാനത്തിലെ യാത്രക്കാരാണ് ഇന്ന് പിടിയിലായത്.

Related Articles

Latest Articles