Friday, October 16, 2026

കാശ്മീരിൽ ഭീകരർ നമ്പർ 71

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ദോഡ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരനെ സൈന്യം വധിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുകേഷ്സിംഗ് പറഞ്ഞു. ഒരു സൈനികന്‍ വീരമൃത്യു വരിച്ചു.

ഹിസ്ബുള്‍ ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കൊല്ലപ്പെട്ട ഹാരൂണ്‍ അബ്ബാസ് വാനിയുടെ സഹായിയായ അൗഖ്വാഫ് എന്ന ഭീകരനാണ് ഇന്ന് കൊല്ലപ്പെട്ടവരില്‍ ഒരാളെന്നും അദ്ദേഹം പറഞ്ഞു.

ഹിസ്ബുള്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി മുതല്‍ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു.

തുടര്‍ന്ന് ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ജമ്മുകശ്മീര്‍ പോലീസാണ് ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്.ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.

Previous article
Next article

Related Articles

Latest Articles