Saturday, October 17, 2026

കേരളം മന്ത്രവാദത്തിന്റെ പിടിയിൽ; ഇത് ആദ്യസംഭവമല്ല! ഇതാ ചില കൊടുംക്രൂരതയുടെ കഥകൾ

പ്രബുദ്ധ കേരളം, ദിനംപ്രതി പുരോഗമനവാദം പറയുന്ന കേരളം, സാക്ഷരകേരളം ആരോഗ്യകേരളം അങ്ങനെ വിശേഷണങ്ങൾ ചെറുതൊന്നുമല്ല.. ഈ കൊച്ചു കേരളത്തിന്, എന്നാൽ അക്ഷരാർത്ഥത്തിൽ കേരളം മൊത്തം ഞെട്ടിയിരിക്കുകയാണ് ഇന്നലെ പുറത്ത് വന്ന നരബലിയുടെ വാർത്ത അറിഞ്ഞതുമുതൽ. മനുഷ്യ നരഹത്യയുടെ ചുരുളുകൾ അഴിയുമ്പോൾ… ആഭിചാരത്തിൽ തുടങ്ങി പിടിവീഴാതിരിക്കാൻ നരബലിക്ക് ശേഷം ശരീര ഭാഗങ്ങൾ പാകം ചെയ്തു കഴിക്കാൻ വരെ തുനിഞ്ഞു എന്ന അതിഭീകരമായ വിവരങ്ങളാണ് ഇന്ന് രാവിലെ മുതൽ പുറം ലോകം അറിയുന്നത്.

ലോട്ടറിയെന്ന ഭാഗ്യാന്വേഷണത്തിലൂടെ ജീവിതം മുന്നോട്ടു കൊണ്ടു പോയ റോസ്‌ലിക്കും പത്മയ്ക്കും നേരെയാണ് നിര്‍ഭാഗ്യം നരബലിയുടെ രൂപത്തിലെത്തിയത്. ഭഗവല്‍ സിങ്, ഭാര്യ എന്ന പറയുന്ന ലൈല, പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവര്‍ റോസ്‌ലിയെയും പത്മയെയും കൊലചെയ്തത് ഐശ്വര്യം കൊണ്ടു വരാന്‍ ആയിരുന്നു ഈ ക്രൂരത .

Related Articles

Latest Articles