മൂന്നാര്‍ : കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ മൂന്നാറില്‍ കര്‍ശന നടപടികള്‍ ആരംഭിച്ചു . യാത്രക്കാരെ കുത്തിനിറച്ച് വന്ന വാഹനങ്ങള്‍ പോലീസിൻ്റെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ തടഞ്ഞു. തുടര്‍ന്ന് യാത്രക്കാരെ ഇറക്കിവിട്ട ശേഷം ഡ്രൈവര്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.
വ്യാപാര സ്ഥാപനങ്ങളിലും ചായക്കടകളിലും കൂട്ടമായി നിന്നവരെ വീടുകളിലേക്ക് തിരിച്ചയച്ചു . ടൗണിലെ എല്ലാ സ്റ്റാന്‍ഡുകളിലും നാലില്‍ കൂടുതലുണ്ടായിരുന്ന ഓട്ടോകള്‍ മടക്കിയയച്ചതായി അധികൃതര്‍ പറഞ്ഞു . ചായക്കടകളില്‍ ചില്ലുഗ്ലാസുകള്‍ക്കു പകരം പേപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിര്‍ദേശം നല്‍കി.

