മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 400 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത് സംസ്ഥാനത്ത് 729 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 9,318 ആയി. മഹാരാഷ്ട്രയില്‍ ഇതുവരെ 1388 പേരാണ് രോഗമുക്തരായത്. 7530 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 1,29,931 ടെസ്റ്റുകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
അതേ സമയം, തലസ്ഥാന നഗരമായ മുംബൈയില്‍ കോവിഡ് ബാധിതരുടെ എണ്ണം 6,169 ആയി. ഇവിടെ 224 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. പൂനെയില്‍ 1,044 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 76 പേര്‍ മരിക്കുകയും ചെയ്തു. നാസിക് ഡിവിഷനില്‍ 26പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ള 1,55,170 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

