Sunday, November 8, 2026

ജയരാജനെ ചൊല്ലി സിപിഎമ്മിൽ കൂട്ടയടി വിമതർക്കെതിരെ വടിയെടുത്ത് കോടിയേരി

സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഇടം ലഭിക്കാതിരുന്ന കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന സി പി ഐ എം നേതാവുമായ പി ജയരാജന്‍ അനുകൂല പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരുടെ മകന്‍ ആയാലും പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണമെന്ന് കോടിയേരി പറഞ്ഞു. എല്ലാ നേതാക്കളും ജനഹൃദയത്തിലുണ്ടെന്നും വിഷയത്തില്‍ പി ജയരാജന്‍ നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങള്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.

കൊച്ചിയില്‍ നടന്ന സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് ശേഷം പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ പി ജയരാജന് ഇടം ലഭിക്കാതിരുന്നതാണ് ജയരാജന്‍ അനുകൂലികളെ ചൊടിപ്പിച്ചത്. സംസ്ഥാന സമിതി അംഗങ്ങള്‍ക്കും സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും അഭിവാദ്യം നേര്‍ന്ന് ജയരാജന്‍ പങ്കുവെച്ച പോസ്റ്റിലും അദ്ദേഹത്തിന്റെ അനുകൂലികള്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ ചെറിയ രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Related Articles

Latest Articles