പാലക്കാട് : കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഷൊര്‍ണൂരില്‍ കൊറോണ ഐസൊലേഷനാക്കി പാസഞ്ചര്‍ ട്രെയിന്. ട്രെയിനിലെ 12 ലോക്കല്‍ കോച്ചുകളാണ് കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റുന്നത്. മൂന്ന് കോച്ചുകളുടെ പ്രവൃത്തി പൂര്‍ണ്ണമായും പൂര്‍ത്തിയായിക്കഴിഞ്ഞു. 192 ഐസൊലേഷന്‍ വാര്‍ഡുകളാണ് ട്രെയിനില്‍ ആകെ നിര്‍മ്മിക്കുന്നത്, എന്നാല്‍ ഇതില്‍ 3 കോച്ചുകളുടെ നിര്‍മ്മാണം മാത്രമേ പൂര്‍ണ്ണമായും പൂര്‍ത്തിയായിട്ടുള്ളൂ.
മറ്റ് 10 കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കോച്ചുകളിലുള്ള ഒരു ബാത്ത് റൂം ലബോറട്ടറിയാക്കിയും, മറ്റൊന്നില്‍ കുളിക്കുന്നതിന് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ജനാലകളില്‍ കൊതുക് വലകളും , ഓരോ വിഭാഗങ്ങള്‍ കര്‍ട്ടനുകള്‍ കൊണ്ടും വേര്‍തിരിച്ചിട്ടുണ്ട്. വാര്‍ഡുകള്‍ പൂര്‍ണമായും അണുവിമുക്തമാക്കുകയും ചെയ്തിരിക്കുന്നു. ഒരു കോച്ചിനെ രണ്ടു ഭാഗങ്ങളായി തിരിച്ചാണ് വാര്‍ഡുകള്‍ ഉണ്ടാക്കുന്നത്,ഒരു കോച്ചില്‍ 16 പേര്‍ക്ക് കഴിയാം.

