Sunday, October 4, 2026

പിടിവിടാതെ കോവിഡ് ;ഇന്നലെ മാത്രം രാജ്യത്ത് 49 മരണം

ദില്ലി: ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 1,990 കേസുകള്‍. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 26,496 ആയി. 824 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ് തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ആകെ കേസുകളുടെ 13.8 ശതമാനം മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 47.6 ശതമാനം കേസുകളും മുംബൈയിലാണ് ഉള്ളത്. ഗുജറാത്താണ് പട്ടികയില്‍ രണ്ടാമത്.

മുംബൈയില്‍ കൊവിഡ് കേസുകള്‍ 5,000 പിന്നിട്ടു. മഹാരാഷ്ട്രയിലാവട്ടെ 811 പുതിയ കേസുകള്‍ ഉള്‍പ്പെടെ രോഗബാധിതരുടെ എണ്ണം 7628 ആയി. ധാരാവിയില്‍ നിന്ന് 240 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

തമിഴ്‌നാട്ടില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചെന്നൈ, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കി. ബുധനാഴ്ച വരെ വീടിനു പുറത്തിറങ്ങാന്‍ ആളുകള്‍ക്ക് അനുവാദമില്ല.

രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാവുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 5800 ആളുകളാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ജൂണ്‍ 30 വരെ സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

Related Articles

Latest Articles