Monday, October 19, 2026

മഹാമാരികളെ തോൽപ്പിച്ച അന്നാ ഡെൽ വാലേ 106ലും നോട്ട്ഔട്ട് !

ബാർസിലോന: കൊറോണ എന്ന മഹാമാരിയേയും തോൽപിച്ച് അന്ന ഡെൽ വാലേ (106).ഒരു നൂറ്റാണ്ടിന്റെ ഇടവേളയിൽ ഇത് രണ്ടാമത്തെ മഹാമാരിയെയാണ് സ്പെയിനിലെ അന്ന ഡെൽ വാലേ വിജയിച്ച് നേരിടുന്നത്.

1918ൽ ലോകത്തെ മുൾമുനയിൽ നിർത്തിയ സ്പാനിഷ് ഫ്ലൂ അന്നയ്ക്ക് 5 വയസ്സുള്ളപ്പോഴാണ് പിടിപ്പെട്ടത്.അന്ന് 50 കോടി ആളുകളെ ബാധിച്ച സ്പാനിഷ് ഫ്ലുവിൽ കോടിക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു.അന്ന് സ്പാനിഷ് ഫ്ലൂവിൽ നിന്ന് അതിജീവിച്ച അന്നയാണ് 102 വർഷത്തിനു ശേഷമെത്തിയ കോവിഡിനേയും തോൽപ്പിച്ചത്.

സ്പെയിനിലെ കാഡിസ് പ്രവിശ്യയിലെ അൽകല ഡെൽ വാലി എന്ന നഗരത്തിലെ നഴ്സിങ് ഹോമിൽ കഴിഞ്ഞിരുന്ന അന്നയ്ക്കും മറ്റ് 60 അന്തേവാസികൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏതാനും ദിവസം മുൻപ് ഫലം നെഗറ്റീവ് ആയതോടെ അന്ന ആശുപത്രി വിട്ടു. സ്പെയിനിൽ കോവിഡിനെ അതിജീവിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അന്ന.

Related Articles

Latest Articles