മുംബൈ: കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഏപ്രില്‍ 30വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഇന്ന് മാത്രം 92 പേ൪ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 1666 ആയി.മുംബൈ, പുനെ നഗരങ്ങളാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സ്ഥലങ്ങള്‍. കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടുകയാണ്. മുംബൈ നഗരത്തോട് ചേർന്നുള്ള ധാരാവി അടക്കമുള്ള പല ചേരികളും അടച്ചു. ഇവിടങ്ങളില്‍ പൊലീസ് നിയന്ത്രണങ്ങള്‍ കർശനമാക്കിയിട്ടുണ്ട്.

