Tuesday, October 27, 2026

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം സെക്രട്ടറിയേറ്റിന്റെ രൂക്ഷ വിമര്‍ശനം; ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനായില്ല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സപിഎം സെക്രട്ടറിയേറ്റിന്റെ അതിരുക്ഷ വിമര്‍ശനം. ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാനായില്ലെന്നും, വിവാദം സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്.

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അധികാര കേന്ദ്രമായി സ്വയം മാറി. ശിവശങ്കറിന്റെ ഇടപാടുകള്‍ സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിച്ചില്ല, ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശം ഉയര്‍ന്നു.
പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എം ശിവശങ്കറിന്റെ വീഴ്ചകള്‍ വിശദീകരിച്ചു. എന്നാല്‍ കേസില്‍ തന്റെ ഓഫീസിലെ മറ്റാര്‍ക്കും പങ്കില്ലെന്നും യോഗത്തില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Related Articles

Latest Articles