Tuesday, November 10, 2026

മുല്ലപള്ളി സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരൻ; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരായ പരാമർശത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമന്ത്രിയെ പിന്തുണച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന്റെ ഓഫീസിലേക്ക് മാർച്ച് ചെയ്ത കോൺഗ്രസ് നടപടി തെറ്റെന്നും ലിനിയുടെ കുടുംബത്തെ കോൺഗ്രസ് വേട്ടയാടാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ലിനിയുടെ കുടുംബം കേരളത്തിന്റെ സ്വത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപള്ളി രാമചന്ദ്രനെ രൂക്ഷമായ ഭാഷയിലാണ് പിണറായി വിജയൻ വിമർശിച്ചത്. സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി കെപിസിസി പ്രസിഡന്റ് മാറുകയാണ്. ഒരു പൊതുപ്രവർത്തകൻ എങ്ങനെയാകരുതെെന്ന് ആ കോൺഗ്രസ് നേതാവ് തെളിയിച്ചെന്ന് പിണറായി പറഞ്ഞു. കേരളത്തെക്കുറിച്ച് നല്ലത് കേൾക്കുന്നതാണ് മുല്ലപ്പള്ളിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നത്. കേരളത്തെക്കുറിച്ച് നല്ലത് കേൾക്കുമ്പോൾ മലയാളികൾക്ക് അഭിമാനമാണ് തോന്നുന്നത്. എന്നാൽ മുല്ലപ്പള്ളിക്ക് അത് കേൾക്കുമ്പോൾ ക്ഷോഭമാണ് വരുന്നത്. ആ ക്ഷോഭം മലയാളികളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Latest Articles