മീററ്റ്: വിദേശികൾ അടക്കം നൂറ്റി അൻപതോളം തബ്‌ലീഗ് ജമാ അത്തെ പ്രവർത്തകരെ ഉത്തർപ്രദേശിലെ വിവിധയിടങ്ങളില്‍ നിന്ന് പിടികൂടി. കഴിഞ്ഞ ദിവസം ആരംഭിച്ച 48 മണിക്കൂർ പരിശോധനയിലാണ് പലയിടങ്ങളിലായി ഒളിവിലിരുന്നവരെ കണ്ടെത്തിയത്.
ഡ്രോണുകളും മറ്റ് ആധൂനിക ഉപകരണങ്ങളുമടങ്ങുന്ന യു പി പോലീസിൻ്റെ പ്രത്യേക സംവിധാനമാണ് തിരച്ചിലിനായി ഉപയോഗിച്ചത്. ഇനിയും പല സ്ഥലങ്ങളിലും മർക്കസ് സമ്മേളനത്തിൽ പങ്കെടുത്ത തബ്‌ലീഗ് പ്രവർത്തകർ ഒളിച്ചു കഴിയുന്നുണ്ടെന്നും വൈകാതെ അവരെ കണ്ടെത്തുമെന്നും മീററ്റ് എ ഡി ജി പി പ്രശാന്ത് കുമാർ വ്യക്തമാക്കി.

