ദില്ലി : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണം ആറായതോടെ കടുത്ത നിയന്ത്രണങ്ങളിലേക്കാണ് രാജ്യം പോകുന്നത്. ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം 31 വരെ നിര്‍ത്തിവയ്ക്കാന്‍ റെയില്‍വെ തീരുമാനിച്ചു.
സബര്‍ബന്‍ ട്രെയിനുകള്‍, കോല്‍ക്കത്ത മെട്രോ എന്നിവ ഇന്ന് രാത്രി വരെ ഓടും. അതേസമയം, നിലവില്‍ ഓടുന്ന ട്രെയിനുകള്‍ സര്‍വീസ് പൂര്‍ത്തിയാക്കും. ഞായറാഴ്ച രാവിലെ ചേര്‍ന്ന റെയില്‍വെ ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായകമായ തീരുമാനമെടുത്തത്.
യാത്ര ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തലാക്കുന്നത്.
യാത്രക്കാരുടെ ഒത്തുചേരല്‍ ഒഴിവാക്കാന്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളും ഒഴിപ്പിക്കും.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്
രാജ്യാന്തര സർവീസുകൾ 28 വരെ നിർത്തി.

