Monday, October 26, 2026

രാജ്യത്ത് കോവിഡ് രോഗികള്‍ ഒരു ലക്ഷം കടന്നു; മരണം 3,144

ദില്ലി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,00,161 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 4,,462 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. മരണം 3,144 ആയി.

മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 35,000 കടന്നു. തിങ്കളാഴ്ച മാത്രം 51 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണ സംഖ്യ 1,249 ആയി ഉയര്‍ന്നു. മുംബൈയില്‍ മാത്രം 21,335 രോഗികളാണുള്ളത്. തിങ്കളാഴ്ച മാത്രം 1,185 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 757 പേര്‍ ഇവിടെ മരിച്ചു.

ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 10,000 കടന്നു. 10,054 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 168 പേര്‍ ഇവിടെ മരിച്ചു. തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 11,760 ആയി. 81 പേര്‍ മരിച്ചു. ഗുജറാത്തില്‍ രോഗികളുടെ എണ്ണം 11,746 ആയി. 694 പേരാണ് ഇവിടെ രോഗം ബാധിച്ചു മരിച്ചത്.

Related Articles

Latest Articles