Saturday, October 10, 2026

വാക്സിൻ തട്ടിപ്പുമായി ചൈനയുടെ പുതിയ നമ്പർ; ഇവർക്കെന്തിൻ്റെ കേടാണ്

ബെയ്ജിംഗ്: കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് ചൈന. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അസറ്റ് സൂപ്പര്‍ വിഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സും ബെയ്ജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സും ആണ് വാക്‌സിനുകള്‍ വികസിപ്പിച്ചത്. രണ്ടായിരത്തിലധികം ആളുകളില്‍ വാക്‌സിന്‍ പരീക്ഷിച്ചു എന്നും ചൈന അവകാശപ്പെട്ടു.

ഈ വര്‍ഷം അവസാനത്തോടെയോ അടുത്തവര്‍ഷം ആദ്യമോ വാക്‌സിന്‍ വിപണിയിലെത്തും. വാക്‌സിനുകളുടെ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചതായും കമ്മീഷന്‍ അറിയിച്ചു.

Related Articles

Latest Articles