മലപ്പുറം: വളാഞ്ചേരിയില് പത്താംക്ലാസുകാരിയായ ദളിത് വിദ്യാര്ഥിനി തീകൊളുത്തി ജീവനൊടുക്കി. ഓണ്ലൈന് ക്ലാസില് പങ്കെടുക്കാന് സാധിക്കാത്തതില് മനംനൊന്താണ് പെണ്കുട്ടിയുടെ ആത്മഹത്യയെന്ന് മാതാപിതാക്കള് പറഞ്ഞു. വളാഞ്ചേരി മാങ്കേരി സ്വദേശി ബാലകൃഷ്ണന്റെ മകള് ദേവികയാണ് മരിച്ചത്.
ഓണ്ലൈന് ക്ലാസുകള് ആരംഭിച്ചിട്ടും പങ്കെടുക്കാന് പറ്റാത്തതിന്റെ വിഷമം മകള് പങ്കുവെച്ചിരുന്നതായി രക്ഷിതാക്കള് പറഞ്ഞു. വീട്ടിലെ ടിവി പ്രവര്ത്തിക്കാത്തതും സ്മാര്ട് ഫോണ് ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്ത്തിയിരുന്നു. പഠനം തടസപ്പെടുമോയെന്ന ആശങ്ക ദേവികയക്ക് ഉണ്ടായിരുന്നതായും മാതാപിതാക്കള് പറയുന്നു.

