Thursday, October 15, 2026

വീഴ്ച മറയ്ക്കാന്‍ പ്രവാസികളെ കരുവാക്കുന്നു; സര്‍ക്കാരിനെതിരേ വി. മുരളീധരന്‍

ദില്ലി: വീഴ്ച മറയ്ക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രവാസികളെ കരുവാക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സമൂഹവ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം പാലിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളം കോവിഡ് കേസുകള്‍ കുറച്ചുകാണിക്കുകയാണ്. ഇതിനായി സമൂഹവ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം ലംഘിച്ചു. കേരളം സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. ഇതിന്റെ കാരണം പ്രവാസികളും പുറത്തുനിന്നു വന്നവരുമാണെന്നു വരുത്തിത്തീര്‍ക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

സമൂഹവ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം പാലിച്ചിട്ടില്ല. അതു ചെയ്യാതെയാണ് ഇതുവരെ പോസിറ്റിവ് കേസുകള്‍ കുറച്ചുകാണിച്ചത്. ഹോം ക്വാറന്ൈറന്‍ എന്ന കേരള മോഡല്‍ ഫലപ്രദമല്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.

Related Articles

Latest Articles