Saturday, October 10, 2026

സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്കു കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. നിലവില്‍ 32 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 23 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിന്റെ പുറത്തുനിന്നാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മലപ്പുറത്ത് മൂന്ന് പേര്‍ക്കും കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഒരോ ആളുകള്‍ക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചത്. പുതിയ കൊവിഡ് രോഗികളില്‍ നാല് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് ഉഴവൂര്‍ സ്വദേശിയായ രണ്ട് വയസുള്ള കുട്ടിക്കാണ്.

സംസ്ഥാനത്ത് 32 രോഗബാധിതരുണ്ട്. 23 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്ത് നിന്ന്. ചെന്നൈയില്‍ നിന്ന് വന്ന ആറ് പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് വന്ന നാല് പേര്‍, വിദേശത്ത് നിന്ന് 11, നിസാമുദ്ദീനില്‍ നിന്ന് വന്ന രണ്ട് പേരും രോഗികള്‍.

സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ച ഒന്‍പത് പേരില്‍ ആറ് പേര്‍ വയനാട്ടിലാണ്.ചെന്നൈയില്‍ പോയി വന്ന ട്രക്ക് ഡ്രൈവറുടെ മൂന്ന് കുടുംബാംഗങ്ങള്‍ക്കും സഹഡ്രൈവറുടെ മകനും സമ്പര്‍ക്കത്തിലെത്തിയ മൂന്ന് പേര്‍ക്കും കൊവിഡ് ബാധിച്ചു. വയനാടിന് പുറത്ത് രോഗബാധയുണ്ടായ മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവരുടെ ഉറ്റബന്ധുക്കളാണ്.

Previous article
Next article

Related Articles

Latest Articles