Thursday, May 16, 2024
spot_img

സംസ്ഥാനത്ത് ശക്തമായ മഴ ; വിവിധ ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി മഴ കനക്കുന്നു. മലയോരമേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു. ഇ​ന്ന് ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട്,​ ​ക​ണ്ണൂ​ര്‍,​ ​കാ​സ​ര്‍​കോ​ട് ​ജി​ല്ല​ക​ളി​ല്‍​ ​ഓ​റ​ഞ്ചും,​ ​ആ​ല​പ്പു​ഴ,​ ​കോ​ട്ട​യം,​ ​എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ര്‍,​ ​പാ​ല​ക്കാ​ട് ​ജി​ല്ല​ക​ളി​ല്‍​ ​യെ​ല്ലോ​ ​അ​ല​ര്‍​ട്ടും​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ഒറ്റപ്പെട്ടയിടങ്ങളി​ല്‍​ ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​യു​ണ്ടാ​യേ​ക്കാം.​ 24​ ​മ​ണി​ക്കൂ​റി​ല്‍​ 115.6​ ​മു​ത​ല്‍​ 204.4​ ​മി.​മീ​ ​വ​രെ​ മഴ​ ​ല​ഭി​ക്കും.

അതേസമയം , ഏത് സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ പൊലീസിന് ഡി ജി പി നിര്‍ദേശം നല്‍കി. സായുധ പൊലീസ് സേനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സ്റ്റേഷനുകള്‍ക്ക് പ്രത്യേക നി‌ര്‍ദേശം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ മാത്രം രക്ഷാപ്രവര്‍ത്തനം നടത്തണമെന്നും ഡി ജി പി വ്യക്തമാക്കി.

Related Articles

Latest Articles