Tuesday, October 27, 2026

സന്ന്യാസിമാരുടെ കൊലപാതകം: പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്ന് യോഗക്ഷേമസഭയും

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ പാല്‍ഘാര്‍ ജില്ലയില്‍ രണ്ടു വൃദ്ധ സന്ന്യാസിമാരെയും അവരുടെ ഡൈവറെയും ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ അതിക്രൂരവും പൈശാചികവുമായി കൊലപ്പെടുത്തിയ നടപടിയെ യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ സഭ അപലപിച്ചു.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പോലീസിന്റെ മുന്‍പില്‍ വച്ചാണ് ഈ ദാരുണ സംഭവം നടന്നതെന്നത് വളരെ ആശങ്കാജനകമാണ്. ഭാരത സംസ്‌കാരത്തിന്റെ പ്രതിനിധികളായ ഹൈന്ദവ സന്ന്യാസി സമൂഹത്തില്‍പ്പെട്ടവരായ രണ്ടു സാധുക്കളോടുണ്ടായ ഈ ക്രൂരകൃത്യത്തില്‍ സഭ ശക്തമായി പ്രതിക്ഷേധിച്ചു.

കുറ്റക്കാര്‍ക്കെതിരെ മാതൃകാപരവും ശക്തവുമായ നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് ജില്ലാ സഭ പ്രസിഡന്റ് അഡ്വ. വി.ശംഭു നമ്പൂതിരിയും സെക്രട്ടറി എന്‍. ജയകൃഷ്ണനും സംസ്ഥാന സര്‍ക്കാരിനോടും, കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.

Related Articles

Latest Articles