നമസ്ക്കാരം, സൗദി അറേബ്യയില്‍ സ്ത്രീകൾക്കുള്ള സ്വാതന്ത്ര്യം വളരെ കുറവാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ പിന്നീട് അവിടെ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസെൻസ് എടുക്കാം വാർത്ത നമ്മളെ വളരെയധികം ഞെട്ടിച്ച ഒന്നായിരുന്നു. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് അവിടെ നിന്നും വരുന്നത്. ആ വാർത്ത കേട്ടപ്പോൾ സത്യം പറഞ്ഞാൽ ആദ്യം നമ്മുടെ നാട്ടിൽ ഹിജാബിനായി മുറവിളി കൂട്ടുന്നവരെയാണ്.
എന്തായാലും സൗദിയിൽ നിന്നും വന്ന വാർത്ത ഇതാണ്. സൗദി അറേബ്യയില്‍, പരീക്ഷാ ഹാളുകളില്‍ ശരീരം മൂടുന്ന പര്‍ദ്ദ വിലക്കിയ നടപടി ലോകമെങ്ങും ചര്‍ച്ചയായി. ഒരിക്കല്‍ കടുത്ത യാഥാസ്ഥിതികരായിരുന്ന സൗദി ഇത്തരം മതനിയമങ്ങള്‍ ഒന്നൊന്നായി ക്രമേണ ഉപേക്ഷിച്ചുവരികയാണ്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് അനുവദിച്ചതും പര്‍ദ്ദ വിനോദസഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും നിര്‍ബന്ധമല്ലാതാക്കിയതും അടുത്ത കാലത്താണ്.
പുരോഗമന ചിന്തയുള്ള സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. പരീക്ഷാ ഹാളുകളില്‍ പൊതു അന്തസ് പാലിക്കേണ്ടതുണ്ടെന്നും അതിനാല്‍, അബയ (തല മുതല്‍ കാല്‍പ്പാദം വരെ മൂടുന്ന കറുത്ത വസ്ത്രം) വിലക്കുകയാണെന്നുമാണ് സൗദി വിദ്യാഭ്യാസ മന്ത്രി ട്വിറ്ററില്‍ കുറിച്ചത്.

