Saturday, April 27, 2024
spot_img

അമിതാഭ് ബച്ചന് കോവിഡ് പോസിറ്റീവ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥയെത്തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവായതിനെത്തുടർന്ന് അമിതാഭ് ബച്ചനെ ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി.

തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം അമിതാഭ് ബച്ചൻ തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. താൻ കോവിഡ് പോസിറ്റിവാണെന്നും കുടുംബാംഗങ്ങളുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു എന്നുമാണദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ 10 ദിവസങ്ങൾക്കിടയിൽ തന്നോട് അടുത്ത് ഇടപഴകിയവരോട് കോവിഡ് പരിശോധന നടത്താനും താരം അഭ്യർത്ഥിച്ചിട്ടുണ്ട്.

Related Articles

Latest Articles