Friday, May 17, 2024
spot_img

‘ആരോഗ്യസേതു’ പൂർണ്ണ ആരോഗ്യത്തോടെ തന്നെ

ദില്ലി: കോവിഡിന്റെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പിന് പത്ത് കോടി ഉപയോക്താകള്‍. 41 ദിവസം കൊണ്ടാണ് പത്ത് കോടി ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനത്തിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത ആപ്പാണ് ആരോഗ്യ സേതു.

പതിനൊന്ന് ഭാഷകളില്‍ ഉള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഉപയോക്താവിന്റെ സ്വകാര്യത ആപ്പ് വഴി ഹനിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് നിയമിച്ച കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നീതി ആയോഗും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പും സംയുക്തമായാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 14 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത്പ്പോള്‍ എല്ലാവരും ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും അഭ്യര്‍ഥിച്ചിരുന്നു.

Related Articles

Latest Articles