Monday, May 6, 2024
spot_img

ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം ഇരട്ടിയാക്കണമെന്ന് ഡിഎസ്‌ജെപി

തിരുവനന്തപുരം: കൊറോണപ്രതിസന്ധി ഘട്ടത്തല്‍ എല്ലാ ആരോഗ്യപ്രവര്‍ത്തകരുടെയും ശമ്പളം ഇരട്ടിയാക്കണമെന്ന് ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്‌ജെപി) മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം വാക്കുകളില്‍ മാത്രം ഒതുക്കരുതെന്നും പാര്‍ട്ടി പ്രസിഡന്റ് കെ.എസ്.ആര്‍.മേനോന്‍ പറഞ്ഞു.

ശുചിത്വ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയാണ് ജോലി ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ആദ്യവിഹിതം നല്‍കേണ്ടത് ഇവര്‍ക്കായിരിക്കണമെന്നും ഇക്കാര്യത്തില്‍ ഹരിയാന സംസ്ഥാനത്തെ മാതൃകയാക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Related Articles

Latest Articles