Tuesday, April 30, 2024
spot_img

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ച് ഒരു കുടുംബം

കുറ്റ്യാടി :കൊവിഡ്19 പടരുന്ന പശ്ചാത്തലത്തില്‍ 14 ദി​വ​സം ജ​ന​സ​മ്പര്‍​ക്ക​മി​ല്ലാ​തെ ക​ഴി​യ​ണം എ​ന്ന നി​ര്‍​ദേ​ശം അ​ക്ഷ​രം​പ്ര​തി അനുസരിച്ച് വിദേശത്ത് നിന്ന് വന്ന കുടുംബം. ഖ​ത്ത​റി​ല്‍​നി​ന്ന്​ അ​ഞ്ചു​ദി​വ​സം മു​ന്‍പ് വ​ന്ന​താ​ണ്​ കാ​യ​ക്കൊ​ടി​യി​ലെ വി.​കെ. ന​സീ​റും ഭാ​ര്യ​യും. പ​ക്ഷേ, സ്വ​ന്തം മ​ക്ക​ള്‍പാ​ലും അ​വ​രെ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല. അ​വ​രെ ബ​ന്ധു​വീ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മാ​ര്‍​ച്ച്‌​ 31 വ​രെ സ​ന്ദ​ര്‍​ശ​ക​രെ സ്വീ​ക​രി​ക്കി​ല്ലെ​ന്ന പോ​സ്​​റ്റ​ര്‍ വീ​ട്ടി​നു മു​ന്നി​ല്‍ പ​തി​ച്ചി​ട്ടു​ണ്ട്.

പോ​സ്​​റ്റ​ര്‍ കാ​ണാ​തെ ​ആ​​രെ​ങ്കി​ലും ക​യ​റി​പ്പോ​കാ​തി​രി​ക്കാ​ന്‍ വ​രാ​ന്ത​യി​ല്‍ വ​ല​യി​ട്ടി​രി​ക്കു​ക​യാ​ണ്. ര​ണ്ടു മാ​സ​ത്തെ സ​ന്ദ​ര്‍​ശ​നം ക​ഴി​ഞ്ഞ്​ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സി​ല്‍ മ​ട​ങ്ങി​യ​താ​ണ്​ കാ​യ​ക്കൊ​ടി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്​​കൂ​ള്‍ ക​മ്മി​റ്റി മാനേ​ജ​ര്‍​കൂ​ടി​യാ​ണ് ന​സീ​ര്‍.

അ​യ​ല്‍​വാ​സി​ക​ളോടു​പോ​ലും വ​ര​രു​തെ​ന്ന്​ നി​ര്‍​​ദേ​ശി​ച്ചു.ആ​വ​ശ്യ​മു​ള്ള ആ​ളു​ക​ളെ ഫോ​ണി​ലും വാ​ട്​​സ്​​ആ​പ്പി​ലും ബ​ന്ധ​പ്പെ​ടും. ആ​വ​​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍​ക്ക്​ ബ​ന്ധു​ക്ക​ള്‍​ക്ക് മെ​സേ​ജ്​ അ​യ​ക്കും. വീ​ട്ടി​നു പി​ന്‍​ഭാ​ഗ​ത്ത്​ വെ​ച്ച മേ​ശ​പ്പു​റ​ത്ത്​ അ​വ​ര്‍ കൊ​ണ്ടു​വെ​ക്കും. മേ​ശ സ്​​പ​ര്‍​ശി​ക്കാ​തെ അ​വ​ര​ത്​ എ​ടു​ത്ത്​ അ​ക​ത്തേ​ക്ക്​ കൊ​ണ്ടു​പോ​കും. ഖ​ത്ത​റി​ല്‍​നി​ന്ന്​ വ​രു​ന്ന ചി​ല​രൊ​ക്കെ ആ​രോഗ്യ വ​കു​പ്പി​​ന്റെ നി​ര്‍​ദേശ​ങ്ങ​ള്‍ ലം​ഘി​ച്ച്‌​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബ​ന്ധു​ക്ക​ളു​മാ​യി തൊ​ട്ട്​ ഇ​ട​പ​ഴ​കു​ന്ന​ത്​ കാ​ണാ​മാ​യി​രു​ന്നെ​ന്ന്​ ന​സീ​ര്‍ പ​റ​ഞ്ഞു.

Related Articles

Latest Articles