കൊച്ചി: കോവിഡ് ചികിത്സയുടെ ഭാഗമായി സുപ്രധാന പങ്ക് വഹിക്കുന്ന ആലുവയിലെ ജില്ലാ ആശുപത്രിയില്‍ അടിയന്തരമായി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളോടെ അത്യാധുനിക ഐസിയു ആണ് ആലുവയില്‍ സജ്ജമാക്കുക. ആശുപത്രി സന്ദര്‍ശിച്ച കളക്ടര്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ക്രിട്ടിക്കൽ കെയറിനായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ വിനിയോഗിക്കും. ഇതിനുള്ള ഭരണാനുമതി അടിയന്തരമായി നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

