Sunday, May 5, 2024
spot_img

ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിരുന്നു; സുരേഷ് ഗോപി എം പി

തിരുവനന്തപുരം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയായ ഇകെ നായനാരെ അനുസ്മരിച്ച്‌ പ്രേക്ഷകരുടെ പ്രിയതാരവും ബിജെപി എംപിയുമായ സുരേഷ് ഗോപി.ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച ഒരു വീഡിയോയിലാണ് അദ്ദേഹം ഇകെ നായനാരെ കുറിച്ച്‌ എഴുതിയിരിക്കുന്നത്. ‘ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു…’ എന്ന കുറിപ്പോടെ നായനാരുടെ ‘മുഖ്യമന്ത്രിയോട് ചോദിക്കാം’ എന്ന പരിപാടിയുടെ വീഡിയോ സഹിതമാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊതുജനങ്ങളുടെ പരാതി കേള്‍ക്കുന്ന ഫോണിന്‍ പരിപാടിയാണ് ‘മുഖ്യമന്ത്രിയോട് ചോദിക്കാം’ . വൈദ്യുതി ലഭ്യമാകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ പരാതിക്കാരനെ രസകരമായി കൈകാര്യം ചെയ്യുന്ന വീഡിയോയിരുന്നു അത്. എന്തും വളരെ പോസിറ്റീവോടെയും ലളിതമായും കൈകാര്യം ചെയ്യുന്ന ഇകെ നായനാരുടെ രീതിയാവും സുരേഷ് ഗോപിയെ ആകര്‍ഷിച്ചതും. എന്തായാലും സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

എന്തിനാ സഖാവേ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ട് പോയതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. മലയാളികള്‍ക്ക് ഇ കെ നായനാരുടെ സാന്നിദ്ധ്യം ആവശ്യമുള്ളത് ഇപ്പോഴാണെന്നും സുരേഷ് ഗോപി കുറിക്കുന്നു.

നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതെന്ന് വാദിച്ച്‌ നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. 

Related Articles

Latest Articles