Sunday, May 5, 2024
spot_img

ഇനി ഇന്ത്യയെ തൊട്ടാൽ കളിമാറും;പിന്തുണയുമായി അമേരിക്ക; ‘ഏഷ്യയിലേക്ക് വൻ സൈനിക വിന്യാസം’

ബ്രസൽസ് : അതിർത്തി തർക്കത്തിൽ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക. ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണിയെ ചെറുക്കണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.

ബ്രസൽസ് ഫോറത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യൂറോപ്പിലുള്ള അമേരിക്കൻ സൈനികരെ മാറ്റി വിന്യസിക്കുമെന്നും ചൈനീസ് ഭീഷണി മുന്നിൽ കണ്ടായിരിക്കും സേനാ വിന്യാസമെന്നും പോംപിയോ പറഞ്ഞു. അതിർത്തിയിൽ ഇന്ത്യയും ചൈനയും വൻ തോതിൽ സൈനിക സാന്നിദ്ധ്യം വർധിപ്പിക്കുന്നതിനിടെയാണ് അമേരിക്ക തങ്ങളുടെ നയം വ്യക്തമാക്കിയത് .

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പീപ്പിൾസ് ലിബറേഷൻ ആ‍ർമിയുടെയും നടപടികൾ ഇന്ത്യക്കും, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്. ഇത് കണക്കാക്കി ഉചിതമായ സ്ഥാനങ്ങളിലേക്ക് സേനാ വിന്യാസം നടത്തുകയാണെന്നും പോംപിയോ പറഞ്ഞു. ജർമ്മനിയിലെ അമേരിക്കൻ സേനാ സാന്നിദ്ധ്യം കുറയ്ക്കാൻ തീരുമാനിച്ചതായും, ഈ സേനയെ ചൈനീസ് ഭീഷണി നേരിടുന്ന തരത്തിൽ ഏഷ്യയില്‍ പുന‍ർവിന്യസിക്കുമെന്നുമാണ് പോംപിയോ പറഞ്ഞത്.

Related Articles

Latest Articles