കൊച്ചി: മദ്യാസക്തിയുള്ളവര്ക്കു ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം നല്കാനുള്ള സര്ക്കാര് ഉത്തരവിന് ഹൈക്കോടതി സ്റ്റേ. മൂന്നാഴ്ചത്തേക്കാണ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ലോക്ക് ഡൗണിനെത്തുടര്ന്നു ബിവറേജസ് കോര്പറേഷന്റെ മദ്യവില്പനശാലകള് അടച്ചതു മൂലമാണ് മദ്യാസക്തിയുള്ളവര്ക്ക് മദ്യം നല്കാന് സര്ക്കാര് ഉത്തരവിറക്കിയത്. ഇത്തരമൊരു ഉത്തരവ് നിയമവിരുദ്ധവും അധാര്മികവുമാണെന്നും ഐഎംഎ ഹര്ജിയില് ചൂണ്ടിക്കാട്ടിയിരുന്നു.

