Saturday, October 10, 2026

ഇന്ത്യയിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാർ ഇനി തിരികെ മടങ്ങും

ദില്ലി :ലോ​ക്ക്ഡൗ​ണ്‍ കാരണം ഇ​ന്ത്യ​യി​ല്‍ കു​ടു​ങ്ങി​യ ബ്രി​ട്ടീ​ഷ് പൗ​ര​ന്‍​മാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ 14 വി​മാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​ ബ്രി​ട്ട​ന്‍. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ 3,600 പൗ​ര​ന്‍​മാ​രെ തി​രി​ച്ച്‌ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ബ്രി​ട്ടീ​ഷ് ഹൈ​ക്ക​മ്മീ​ഷ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ല്‍ കു​ടു​ങ്ങി​യ 13,000 പൗ​ര​ന്മാ​രെ തി​രി​ച്ചു നാ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ് ബ്രി​ട്ട​ന്‍റെ ശ്ര​മം. വ​രും ആ​ഴ്ച്ച​ക​ളി​ല്‍ ഏ​ഴാ​യി​ര​ത്തോ​ളം പൗ​ര​ന്മാ​രെ കൂ​ടി ബ്രി​ട്ട​ണ്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് ഒ​ഴി​പ്പി​ക്കും. ഇ​ന്ത്യ​യി​ലു​ള്ള പൗ​ര​ന്‍​മാ​രെ ഒ​ഴി​പ്പി​ക്കാ​ന്‍ ഇ​തു​വ​രെ 52 വി​മാ​ന​ങ്ങ​ളാ​ണ് ബ്രി​ട്ട​ണ്‍ സ​ജ്ജ​മാ​ക്കി​യ​ത്.

Related Articles

Latest Articles