ദില്ലി: രാജ്യത്ത് കോവിഡ് 19 രോഗമുക്തി നിരക്ക് 42.75 ശതമാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് ചികിത്സയിലുണ്ടായിരുന്ന 3,266 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതായും കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് നിലവിൽ 86,110 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 67,691 പേർ രോഗമുക്തി നേടി.
കോവിഡ് ബാധിച്ച് രാജ്യത്ത് 4,531 പേരാണ് മരിച്ചത്. രാജ്യത്ത് മരണനിരക്ക് 2.86 ശതമാനമാണെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോക ശരാശരി 6.36 ശതമാനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചു.

