Tuesday, May 7, 2024
spot_img

ഇന്ത്യ-ചൈന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് : ഗല്‍വാന്‍ താഴ്വര വിഷയം

ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്വര യിലെ സംഘര്‍ഷവും മറ്റു തര്‍ക്ക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന കോര്‍ കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ച ഇന്ന് നടക്കും. കിഴക്കന്‍ ലഡാക്കിലെ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോയിലാണ് ലഫ്റ്റനന്റ് ജനറല്‍ തലത്തിലുള്ള ചര്‍ച്ചകള്‍ നടക്കുക.

ഗല്‍വാന്‍ താഴ്വരയിലെ അവകാശവാദങ്ങളും സംഘര്‍ഷവുമടക്കം എല്ലാ വിഷയങ്ങളും ചര്‍ച്ചയില്‍ വരുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ ആറിനാണ് അവസാനമായി ലഫ്റ്റനന്റ് ജനറല്‍ തലത്തിലുള്ള ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയില്‍ ഇരുഭാഗത്ത് നിന്നുമുള്ള സൈനിക വിന്യാസം പിന്‍വലിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ജൂണ്‍ 15-ന് 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും 76 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഘര്‍ഷമുണ്ടായി.

സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തങ്ങളുടെ ഭാഗത്തുണ്ടായ മരണസംഖ്യ സംബന്ധിച്ചോ പരിക്കുകളെ കുറിച്ചോ ചൈന ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Related Articles

Latest Articles